Search
Close this search box.

വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് മേൽക്കൂര തകർന്നു

eiKX3EK36158

കിളിമാനൂർ : വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി മേൽക്കൂര പൂർണമായും തകർന്നു. പനപ്പാംകുന്ന് മലയ്ക്കൽ പുത്തൻവിള വീട്ടിൽ രാധാകൃഷ്ണപിള്ളയുടെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം വീശിയ ശക്തമായ കാറ്റിലാണ് വീടിന് പിൻവശത്തുനിന്ന തെങ്ങ് കടപുഴകിയത്. സംഭവ സമയം രാധാകൃഷ്ണപിള്ളയും ഭാര്യ വസന്തകുമാരിയും വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്നു. ഈ ഭാഗത്ത് ഓടുകൾ തകരാത്തതിനാൽ അപകടമുണ്ടായില്ല. ഫയർഫോഴ്സെത്തിയാണ് തെങ്ങ് മുറിച്ചുമാറ്റിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!