തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി s ഷെഫീക്കിന്റെ ജാമ്യ അപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് ഉത്തരവ്.സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തി എന്ന നിലയിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കും എന്ന കാരണത്താലാണ് ജാമ്യ അപേക്ഷ തള്ളുന്നത് എന്ന ഉത്തരവിൽ പറയുന്നു. സ്കൂളിൽ പോയിട്ടുവന്ന കുട്ടിയെ വിതുര – പേപ്പാറ വനമേഖലയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.