ആറ്റിങ്ങൽ : ആറ്റിങ്ങൽ സ്വദേശിനി ലീന കെ. എസ്സിന് കേരള സർവ്വകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.ആറ്റിങ്ങൽ കുന്നുവാരം , സമന്വയത്തിൽ പരേതനായ വി.കൃഷ്ണൻ നായരുടെയും ബി.സുകുമാരിയമ്മയുടെയും മകളാണ് ലീന. തിരുവനന്തപുരം തൈക്കാട് ഗവ . മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ മലയാള വിഭാഗം സീനിയർ അധ്യാപികയായ ലീന കൊല്ലം പട്ടത്താനം ജെ.എൻ.ആർ.എ. 170 ദേവാങ്കണത്തിൽ അഭിഭാഷകനായ എൻ.സതീഷ്കുമാറിന്റെ ഭാര്യയാണ് .
