കിഴുവിലം :കിഴുവിലം ഗ്രാമ പഞ്ചായത്തിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഡിബി യൂണിറ്റിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമായി പറയപ്പെടുന്നത്. അസിസ്റ്റന്റ് സെക്രട്ടറി ബെൻസി ലാൽ, ഓഫീസ് അസിസ്റ്റൻറ്റ് നൗഫൽ എന്നിവരുടെ നേത്യത്വത്തിൽ മറ്റ് ജീവനക്കാരുടെ സഹകരണത്തോടെ ഫയർ എക്സ്റ്റിൻഗ്യൂഷറുകൾ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി. ജനറേറ്ററുമായി ബന്ധപ്പെട്ട ഡി.ബി ഭാഗികമായി കത്തിനശിച്ചു
