വർക്കല : അഭയ കേസ് വിധി പ്രഖ്യാപിച്ച സിബിഐ സ്പെഷ്യൽ കോടതി ജഡ്ജ് സനൽ കുമാർ ശിവഗിരി മഠം സന്ദർശിച്ചു. കുടുംബസമേതം മഠത്തിലെത്തിയ അദ്ദേഹം സമാധിയിൽ പുഷ്പാർച്ചന നടത്തുകയും ശേഷം മഠാധിപതികളോട് സംസാരിക്കുകയും ചെയ്തു. പതിവായി ശിവഗിരി സന്ദർശനം നടത്താറുള്ള അദ്ദേഹം കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരുപാട് മാസങ്ങൾക്ക് ശേഷമാണു ഇപ്പോൾ സന്ദർശനത്തിന് എത്തിയത്.
