നാവായ്ക്കുളം വെട്ടിയറ ഇടപ്പന നജീം മൻസിലിൽ നജീമിൻ്റെ ഉടമസ്ഥതയിലുള്ള കടയുടെ ഗോഡൗണിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന 1500 ഓളം കെട്ട് വൈയ്ക്കോലാണ് ഇന്ന് വൈകുന്നേരം തീപിടിച്ചത്. ആറ്റിങ്ങൽ, വർക്കല എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർ & റസ്ക്യൂടീമംഗങ്ങളും നാട്ടുകാരും ഏകദേശം ഒരു മണിക്കൂറിലേറെ പണിയെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. വൈയ്ക്കോൽ കെട്ടുകൾ അടുക്കി വച്ചിരുന്നതിനാൽ അസ്സഹനീയ പുക കാരണം ഫയർഫോഴ്സ് ജീവനക്കാർ ബിഎ സെറ്റ് ധരിച്ചാണ് ഗോഡൗണിൽ കയറി കത്തിക്കൊണ്ടിരുന്ന കച്ചിൽ ഇളക്കിമറിച്ച് തീ കെടുത്തിയത്. ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ ജിഷാദിൻ്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം 50000 രൂപയോളം നഷ്ടള്ളതായി ഉടമ അറിയിച്ചു.
