കിളിമാനൂർ : കിളിമാനൂർ ടൗണിനു സമീപം പാപ്പാലയിൽ ഒരാഴ്ചയായി റബ്ബർ ഷീറ്റ് മോഷണം പതിവാകുന്നതായി പരാതി.ഏഴരമൂഴി എ.എസ്. മൻസിലിൽ മുഹമ്മദ് ഷാ, വലിയവീട്ടിൽ നസീർ, വലിയ വീട്ടിൽ ഡോ. സലാഹുദ്ദീൻ, ശങ്കരപ്രഭയിൽ അനിൽ, പുളിമ്പള്ളിക്കോണം പ്ലാവിള വീട്ടിൽ സുലൈമാൻ എന്നിവരുടെ വീടുകളിൽ ഉണക്കാനിട്ടിരുന്ന ഷീറ്റുകളാണ് ഒരാഴ്ചയ്ക്കിടെ അടുത്തടുത്ത ദിവസങ്ങളിൽ മോഷണം പോയത്.
