ചിറയിൻകീഴ്: കേരള യൂണിവേഴ്സിറ്റി പോളിമർ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ അനശ്വര അനിലിനെ സിപിഐ എം അണ്ടൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം ജി വേണുഗോപാലൻ നായർ പൊന്നാടയണിയിക്കുകയും മുൻ ജില്ലാ പഞ്ചായത്തംഗം അഡ്വ ശ്രീകണ്ഠൻ നായർ മൊമൻ്റോ നൽകിയും അനുമോദിച്ചു. മുൻ കിഴുവിലം പഞ്ചായത്തംഗം ഫൈസൽ, ബ്രാഞ്ച് സെക്രട്ടറി ഷാജി, മുഹമ്മദ്, ശ്രീകുമാർ, വിമൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
