വർക്കല :വർക്കല നഗരസഭ ചെയർമാനായി കെ.എം.ലാജി അധികാരമേറ്റു. 33 അംഗ നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫ്.-12, എൻ.ഡി.എ.-11, യു.ഡി.എഫ്.- ഏഴ്, സ്വതന്ത്രർ-മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ചെയർമാൻ തിരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് കൗൺസിലർമാർ ബഹിഷ്കരിച്ചു .രണ്ട് സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണ് എൽഡിഎഫ് ഭരണത്തുടർച്ച നേടുന്നത്.
