നെടുമങ്ങാട് : സി.എസ്. ശ്രീജ നെടുമങ്ങാട് നഗരസഭാദ്ധ്യക്ഷയായി അധികാരമേറ്റു . പറമുട്ടം വാർഡിൽ നിന്നാണ് ശ്രീജ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2005 -ൽ ഇതേവാർഡിൽ കൗൺസിലറായിരുന്ന യതീഷ്കുമാർ ഭർത്താവാണ്. 39 അംഗ നഗരസഭ കൗൺസിലിൽ 27 അംഗങ്ങളുടെ പിന്തുണയാണ് എൽ.ഡി.എഫിനുള്ളത്.
