Search
Close this search box.

ആറ്റിങ്ങലിൽ വാർദ്ധക്യത്തിലും വിപ്ലവീര്യം കെടാത്ത മുതിർന്ന ഇടത് പ്രവർത്തകരെ ചെയർപേഴ്സൺ സന്ദർശിച്ചു

ei0Q8B575008

ആറ്റിങ്ങൽ നഗരസഭ അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ആറ്റിങ്ങലിലെ മുതിർന്ന ഇടത്പക്ഷ പ്രവർത്തകരായിരുന്ന കെ. കൃഷ്ണപിള്ള, സുകുമാരൻ നായർ, ശ്രീധരപിള്ള, ജി.ബാബു, മാധവൻ ആശാരി എന്നിവരെ സന്ദർശിച്ചു. ഇവരുടെ മാതൃകപരമായ സംഘടനാ പ്രവർത്തനങ്ങൾ പെതുപ്രവർത്തന രംഗത്ത് എപ്പോഴും പ്രചോദനമായിട്ടുണ്ടെന്ന് ചെയർപേഴ്സൺ പറഞ്ഞു. തുടർന്ന് പ്രവർത്തകരോടും നാട്ടുകാരോടും ഒപ്പം മധുരം പങ്കിട്ട് ആഹ്ലാദത്തിൽ പങ്ക് ചേർന്നു. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, കൗൺസിലർമാരായ കെ.എസ്. സുധാകുമാരി, കെ.പി.രാജഗോപാലൻ പോറ്റി, സി.പി.എം ഈസ്റ്റ് എൽ.സി സെക്രട്ടറി സി.ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!