പഴയകുന്നുമ്മൽ : ഇന്നലെ പഴയകുന്നുമ്മൽ പഞ്ചായത്തിൽ ടൗൺ യുപിഎസ്സിന് പിന്നിൽ പ്രവർത്തിച്ചു വരുന്ന താന്നിമൂട്ടിൽ എന്ന സ്ഥാപനത്തിൻ്റെ റബ്ബർഗോഡൗണും, സ്മോക്ക് ഹൗസും തീ പിടിച്ചു നശിച്ചു. എംഎൽഎ അഡ്വ ബി സത്യൻ സ്ഥലം സന്ദർശിച്ചു. റബ്ബർ കൃഷിക്കാർ ഉത്പ്പാദിപ്പിക്കുന്ന റബ്ബർഷീറ്റ്, ശേഖരിച്ച് ഉണക്കി എംആർഎഫ് കമ്പനിക്ക് നൽകിവരുന്ന സ്ഥാപനമാണ്. തീ പിടിത്തം സംബന്ധിച്ച് കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു
https://attingalvartha.com/2020/12/kilimanoor-rubber-godown-fire/