Search
Close this search box.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഒ. എസ് അംബിക പ്രസിഡന്റ്‌, അഡ്വ എസ് ഫിറോസ് ലാൽ വൈസ് പ്രസിഡന്റ്

eiRZPEF20753

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ സി.പി.എമ്മിലെ ഒ.എസ്. അംബിക പ്രസിഡന്റും ജനതാദളിലെ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. ഫിറോസ് ലാൽ വൈസ് പ്രസിഡന്റുമായി അധികാരമേറ്റു. ഇടയ്‌ക്കോട് ജനറൽ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒ.എസ്. അംബിക രണ്ടാം തവണയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകുന്നത്. നേരത്തെ മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. വക്കം ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഫിറോസ് ലാൽ കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ അംഗമായിരുന്നു.13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് 12ഉം ,കോൺഗ്രസിന് ഒരു സീറ്റുമാണ് ലഭിച്ചത്.

ജില്ലയിലെ ഏക ജനതാദൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആണ് അഡ്വ ഫിറോസ് ലാൽ. എൽഡിഎഫ് ജില്ലാ കൺവീനർ കൂടിയാണ് അദ്ദേഹം എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ടിന്റെ മാതാവാണ് ഒ. എസ് അംബിക. കാർഷികമേഖലയ്ക്കും ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നൽകുമെന്ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പുതിയ ഭരണസമിതി പറഞ്ഞു. ഒറ്റയാൾ പ്രതിപക്ഷമുള്ള ബ്ലോക്ക് പഞ്ചായത്തിൽ ജനോപകാരപ്രദമുള്ള എല്ലാ പ്രവർത്തനങ്ങൾക്കും താൻ കൂടെയുണ്ടാകുമെന്ന് കോൺഗ്രസ്‌ അംഗം എ.എസ് ശ്രീകണ്ഠൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!