Search
Close this search box.

ആറ്റിങ്ങലിൽ നടപ്പാത നിർമ്മാണം അശാസ്ത്രീയമാണെന്ന് പരാതി : ചെയർപേഴ്സൺ സ്ഥലം സന്ദർശിച്ചു

eiORVGS72501

ആറ്റിങ്ങൽ: ആറ്റിങ്ങൽ ആയിലം റോഡിന്റെ ഒരു വശത്ത് നടക്കുന്ന നടപ്പാത നിർമ്മാണത്തിൽ അപാകത ഉണ്ടെന്ന് നാട്ടുകാരും, ഓട്ടോറിക്ഷ തൊഴിലാളികളും അറിയിച്ചതിനെ തുടർന്ന് നഗരസഭ ചെയർപേഴ്സൺ ആഡ്വ.എസ്. കുമാരി, കൗൺസിലർ അവനവഞ്ചേരി രാജു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചത്. തുടർന്ന് അടിയന്തിരമായി പൊതുമരാമത്ത് അസി.എൻജിനീയറുമായി ബന്ധപ്പെടുകയും ഓവർസിയറെയും, കരാറുകാരനെയും സ്ഥലത്ത് വിളിച്ച് വരുത്തി അപാകതകൾ പരിഹരിച്ച് ഗുണനിലവാരമുള്ള തരത്തിൽ നിർമ്മാണം നടത്തുവാൻ നിർദ്ദേശിക്കുകയും ചെയ്തു.

വികസന പ്രവർത്തനങ്ങൾ നഗരസഭയുടെയും എം.എൽ.എ യുടെയും വിവിധ ഫണ്ടുകൾ ചിലവിട്ട് പട്ടണത്തിൽ ഉടനീളം നടപ്പിലാക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്. പരിശോധന കാര്യക്ഷമമായ രീതിയിൽ നടത്തണമെന്നും, വിട്ട് വീഴ്ച ചെയ്യുന്നവർക്കെതിരെ കർശനനിയമ നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!