ആറ്റിങ്ങൽ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു ലക്ഷം രൂപ നിർദ്ധന കുടുംബത്തിന് കൈമാറി. ഏതാനും മാസങ്ങൾക്ക് മുമ്പ് ആറ്റിങ്ങൽ നഗരസഭയിൽ രാമച്ചംവിള കണ്ണംങ്കരകോണത്ത് വീട്ടിൽ വേണുകുമാർ വീടിന് മുന്നിലെ കിണറ്റിൽ നിന്നും വെള്ളം കോരുമ്പോൾ കാൽ വഴുതികിണറ്റിൽ വീണ് മരണപ്പെട്ടു. നിർദ്ധന കുടുംബമാണ് വേണുവിന്റേത്.ഭാര്യയും രണ്ട് ചെറിയകുട്ടികളും പ്രായമായ അമ്മയുമാണ് ഉള്ളത്. ഏക വരുമാനദായകൻ വേണുവായിരുന്നു. മറ്റ് വരുമാനങ്ങൾ ഒന്നും ഇല്ലാതെ ബുദ്ധിമുട്ടുന്ന കുടുംബത്തിൻ്റെ അവസ്ഥ കാണിച്ച് മുഖ്യമന്ത്രിക്ക് എംഎൽഎ അഡ്വ ബി സത്യൻ നൽകിയ നിവേദനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു ലക്ഷം രൂപ കുടുംബത്തിന് അനുവദിച്ചു. ബാങ്ക് പാസ്സ് ബുക്ക് വേണുവിൻ്റെ ഭാര്യ ഷൈനിക്ക് എംഎൽഎ വീട്ടിലെത്തി കൈമാറി. സി.പി.ഐ.എം പ്രദേശിക നേതാക്കളായ സന്തോഷ് കുമാർ, രാജേഷ്, മഞ്ജു എന്നിവരും എം.എൽഎക്ക് ഒപ്പം ഉണ്ടായിരുന്നു.
