ആറ്റിങ്ങൽ: നഗരസഭ അമ്പലംമുക്ക് 13-ാം വാർഡിലെ കോണത്ത് റോഡിന്റെ കോൺക്രീറ്റ് റീ ടാറിംഗ് പണികളാണ് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ നേതൃത്വത്തിൽ സന്ദർശിച്ച് വിലയിരുത്തിയത്. 2015 – 20 കാലഘട്ടത്തെ കൗൺസിലായിരുന്നു റോഡ് പണിക്ക് അനുമതി നൽകിയിരുന്നത്. 2020 നവംബറിൽ അവസാനം റോഡ് പണി പൂർത്തീകരിക്കാനിക്കവെ ആണ് തദ്ദേശ സ്ഥാപനങ്ങളുടെ ഇലക്ഷനുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വച്ചിരുന്നു. അന്നത്തെ പദ്ധതിയിൽ ഉൾപ്പെട്ട 260 മീറ്റർ റീ ടാറിംഗും, 31 എം ക്യൂബ് കോൺക്രീറ്റിംഗുമാണ് 4 ലക്ഷത്തി തൊണ്ണൂറായിരം രൂപ ചിലവിട്ട് നഗരസഭ ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു. കൂടാതെ ഗുണനിലവാരത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥനോട് ചെയർപേഴ്സൺ നിർദ്ദേശിച്ചു.
കൗൺസിലർ സുധർമ്മ, മുൻ കൗൺസിലർ റ്റി.ആർ. കോമളകുമാരി, എൽ.ഡി.എഫ് വാർഡ് വികസന കമ്മിറ്റി അംഗങ്ങളായ നസീർ ബാബു, താഹ, അനസ്, റിയാസ്, ബാബു, ഹരിസണ്ണി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.