ആറ്റിങ്ങൽ മണ്ഡലത്തിലെ പഴയകുന്നുമ്മൽ പഞ്ചായത്തിൽ തട്ടത്തുമല ചാറയം റോഡിന് 8 കോടിയുടെയും, കരവാരം പഞ്ചായത്തിൽ ഉൾപ്പെട്ട കടുവാപള്ളി – തോട്ടയ്ക്കാട് – ശ്രീകൃഷ്ണപുരം – വട്ടകൈത റോഡിനു 5 കോടിയും ആകെ 13 കോടിക്ക് മരാമത്ത് വകുപ്പ് ഭരണാനുമതി നൽകിയതായി അഡ്വ ബി സത്യൻ എംഎൽഎ അറിയിച്ചു.
ഇന്ന് പഴയുന്നുമ്മൽ പഞ്ചായത്ത് ഓഫീസിലെത്തി പുതിയ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രന് ഭരണാനുമതി കൈമാറി. തട്ടത്തുമല പാൽ സൊസൈറ്റിക്ക് മുന്നിൽ നിന്നും തുടങ്ങി പാറയിൽകടവ്, വട്ടപച്ച, ചാറയം മിഷ്യൻകുന്ന് വരെ നീളുന്ന 4 കി.മി.ദൂരവും 1.5 കിലോമീറ്റർ പറണ്ടക്കുഴി വഴി – വണ്ടിത്തടം – പുറത്തറ്റ് കാട് വരെയുമാണ് (ആകെ 5.5 കി.മി) വികസിപ്പിക്കുന്നത്. 5.5 മീറ്റർ വീതിയിൽ റോഡിന് സംരക്ഷണഭിത്തി ,ഫുട്പാത്ത്, റോഡ് സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെയുണ്ടാകും. ആധുനിക രീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. പഴയകുന്നുമ്മൽ വൈസ് പ്രസിഡന്റ് ഷീബ, ബ്ലോക്ക് മെമ്പർ ഷീലാകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എസ്, സിബി പി ഹരീഷ്, സുമ, ഗിരിജാകുമാരി എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രസ്തുത റോഡ് എം.എൽ.എയുടെ നേതൃത്വത്തിൻ സന്ദർശിച്ചു. പിഡബ്ലിയുഡി റോഡ് വിഭാഗം എഇഇ അജിത്ത് കുമാർ, എഇ അരവിന്ദ് എന്നിവരും എംഎൽഎയൊടൊപ്പം ഉണ്ടായിരുന്നു. സാങ്കേതിക അനുമതി ലഭിച്ചാൽ ഉടൻ ടെണ്ടർ നടപടിയും വേഗം നിർമ്മാണവും ആരംഭിക്കുമെന്ന് അഡ്വ ബി.സത്യൻ എം.എൽ.എ പറഞ്ഞു