കല്ലമ്പലം :കല്ലമ്പലത്ത് മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസം വൈകുന്നേരം കല്ലമ്പലത്താണ് സംഭവം. വിസ്മയ ന്യൂസ് ചാനൽ സംഘത്തിന് നേരെയാണ് അക്രമം നടന്നത്.ബൈക്കിൽ വന്ന യുവാവ് അപകടത്തിൽപ്പെട്ട ദൃശ്യങ്ങൾ പകർത്തിയതിനെ ചൊല്ലിയുള്ള തർക്കത്തിനോടുവിലാണ് മാധ്യമ പ്രവർത്തകരെ ആക്രമിച്ചത്. ന്യൂസ് ചാനൽ ഉപകരണങ്ങൾക്ക് നാശം സംഭവിച്ചു.
കൂടാതെ ഉപകരണങ്ങളുമായി കടന്നു കളയുകയും ചെയ്തു. കല്ലമ്പലത്ത് നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ വിസ്മയ ന്യൂസ് ക്യാമറാമാൻ പ്രേംജിത്തിനെയും റിപ്പോർട്ടർ രജിത്തിനെയും ദൃശ്യങ്ങൾ പകർത്താനനുവദിക്കാതെ വാഹനത്തിൽ എത്തിയ യുവാവ് ആക്രമിക്കുക ആയിരുന്നു. ആക്രമണത്തിനിടെ ഉപകരണങ്ങൾ കേടുവരുത്തുവാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് മറ്റൊരു യുവാവ് ഉപകരണവുമായി കടന്നു കളഞ്ഞത്.
അക്രമത്തിനിടെ വിലപിടിപ്പുള്ള കോഡ് ലെസ്സ് മൈക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയും ഉപകരണങ്ങൾ കേടുവരുത്തുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു. മാധ്യമ പ്രവർത്തകർ വിവരം അറിയിച്ചതനുസരിച്ച് കല്ലമ്പലം പോലീസ് സ്ഥലത്തെത്തുകയും അക്രമത്തിനു നേതൃത്വം നൽകിയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ് രേഖപ്പെടുത്തി വിട്ടയക്കുകയും ചെയ്തു. ഉപകരണം തട്ടിയെടുത്ത് കടന്നുകളയുകയും അക്രമത്തിനു നേതൃത്വം നൽകിയ മറ്റു പ്രതികളെയും ഉടൻ തന്നെ പിടികൂടുമെന്നാണ് അറിയുന്നത്.