പോത്തൻകോട്: പതിനൊന്നുകാരനായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 57കാരനായ മദ്രസാ അദ്ധ്യാപകൻ പിടിയിൽ. കൊയ്ത്തൂർകോണം ,കുന്നുകാട്, ദാറുസലാമിൽ അബ്ദുൽ ജബ്ബാറിനെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ മതപഠനം പഠിക്കാൻ പോയ വിദ്യാർത്ഥിയെ കഴിഞ്ഞ രണ്ട് മാസക്കാലമായി ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് പരാതി.തുടർന്ന് ആ വിവരം കുട്ടി മാതാവിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സംഭവം പുറം ലോകമറിയുന്നത്. വിവരം പുറത്ത് പറഞ്ഞാൽ തൊട്ടടുത്തുള്ള കുളത്തിൽ തള്ളിയിട്ട് കൊന്ന് കളയുമെന്ന് പ്രതി കുട്ടിയോട് പറഞ്ഞതായും മാതാവ് നൽകിയ പരാതിയിൽ പറയുന്നു .കുട്ടിയുടെ രഹസ്യമൊഴി മജിട്രേറ്റ് രേഖപ്പെടുത്തി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.