ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴിയിൽ യുവാവ് കായലിലേക്ക് ചാടി. വെമ്പായം സ്വദേശി മുഹമ്മദ് റിയാസ് (31) ആണ് ചാടിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയോടെ ബൈക്കിൽ മുതലപ്പൊഴി താഴംപ്പള്ളി പുളിമുട്ടിൽ എത്തിയ യുവാവ് സഞ്ചരിച്ച് വന്ന ബൈക്ക് ഒതുക്കിവെച്ച ശേഷം കൈ ഞരമ്പ് ബ്ലെയിഡ് ഉപയോഗിച്ച് മുറിച്ച ശേഷം കായലിലേക്ക് എടുത്തുചാടിയെന്നാണ് ലഭിക്കുന്ന വിവരം.
സംഭവസ്ഥലത്ത് നിന്നും ബൈക്കും ബാഗും ഷൂസും കണ്ടെത്തിയിട്ടുണ്ട്.ഇവ റിയാസിൻ്റെതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. യുവാവിൻ്റേതെന്ന് സംശയിക്കുന്ന ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. റിയാസിനെ കൺമാനില്ലെന്ന് കഴിഞ്ഞ ദിവസം വട്ടപ്പാറ പോലീസിൽ ബന്ധുകൾ പരാതി നൽകിയിരുന്നു.
ആറ്റിങ്ങൾ ഡിവൈഎസ്പി എസ്.വൈ.സുരേഷ് സംഭവസ്ഥലം സന്ദർശിച്ചു. അഞ്ചുതെങ്ങ് പോലീസും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി തെരച്ചിൽ തുടരുകയാണ്.