ആറ്റിങ്ങൽ: നഗരസഭ തച്ചൂർകുന്ന് ആറാം വാർഡ് കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയെ പൊന്നാട അണിയിച്ച് ആദരിച്ചത്. കുടുംബശ്രീ ഭരണ സമിതിയുടെ അവസാന യോഗത്തിലാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
സി.ഡി.എസ് ചെയർപേഴ്സൺ എ. റീജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.ഡി.എസ് ചെയർപേഴ്സൺ ഷീജ മറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.