കണ്ടല സ്റ്റേഡിയം സിന്തറ്റിക്ക് മൾട്ടി പർപ്പസ് സ്റ്റേഡിയമാക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

eiPGJCM37399

മാറനല്ലൂർ: മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല സ്റ്റേഡിയം സിന്തറ്റിക്ക് മൾട്ടി പർപ്പസ് സ്റ്റേഡിയമാക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കാട്ടാക്കട എം.എൽ.എ അഡ്വ.ഐ ബി സതീഷ് നിർവ്വഹിച്ചു. കാട്ടാക്കട, മാറനല്ലൂർ പ്രദേശത്തെ കായിക പ്രേമികളുടെ ദീർഘനാളായുള്ള സ്വപ്നത്തിനാണ് ഇപ്പോൾ സാക്ഷാത്കാരമാകുന്നതെന്ന് ഐ ബി സതീഷ് പറഞ്ഞു.

രണ്ട് ബാറ്റ്മിന്റൺ കോർട്ട്, ഒരു വോളിബാൾ കോർട്ട്, ഫ്ലഡ് ലൈറ്റ് സൗകര്യം, മൂവബിൾ പോസ്റ്റുകൾ, ഡ്രെയിനേജ് സൗകര്യം, ഫെൻസിംഗ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 33 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
സ്പോർട്സ് വകുപ്പിനാണ് നിർമ്മാണ ചുമതല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!