ആറ്റിങ്ങൽ :ആറ്റിങ്ങൽ – ചിറയിൻകീഴ് റോഡിൽ ഇരട്ടപ്പന മാടൻനട തമ്പുരാൻ ക്ഷേത്രത്തിൽ മോഷണ ശ്രമത്തിനിടെ പ്രതികളെ നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കല്ലമ്പലം വെട്ടിമൺകോണം കാട്ടിൽ പുത്തൻ വീട്ടിൽ ശശീന്ദ്രൻ നായരുടെ മകൻ ശ്രീകുമാർ (42), നാവായിക്കുളം നൈനാംകോണം, മുനീറ മൻസിലിൽ സാജർ (30) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം.
ഇരട്ടപ്പന മാടൻനട തമ്പുരാൻ ക്ഷേത്രത്തിൽ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം നടത്തുന്നതിനിടെ നാട്ടുകാർ ഇടപെട്ട് പ്രതികളെ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. കാണിക്കവഞ്ചി കവരുന്ന സമയത്തെ സിസിടിവി ദൃശ്യത്തിൽ കൂടി കണ്ടതിനെ തുടർന്നു കൗൺസിലർ സുഖിലിനെ വിവരമറിയിക്കുകയും സുഖിലിൻറെ നേതൃത്യത്തിലുള്ള സംഘമാണ് കള്ളനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. നിരവധി മോഷണ കേസിലെ പ്രതികളാണെന്നും ഇവരുടെ സംഘത്തിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.