Search
Close this search box.

ആറ്റിങ്ങൽ നാലുവരിപ്പാത വികസനം : കാൽനട യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുമെന്ന് ചെയർപേഴ്സൺ

ei6LX7073902

 

ആറ്റിങ്ങൽ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശങ്ങളിലുമായി നിർമ്മിച്ച ഫുഡ്പാത്തിലൂടെയുള്ള കാൽനട യാത്രക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള എന്നിവർ സ്ഥലം സന്ദർശിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാലും ചില സ്ഥാപനങ്ങൾ നടപ്പാത കൈയ്യേറുന്നതിനാലുമാണ് കാൽനട യാത്രാ ക്ലേശം ഉണ്ടാവുന്നത്. ദേശീയപാത ഉദ്യോഗസ്ഥരും, സ്ഥാപന ഉടമകളുമായും കൂടികാഴ്ച നടത്തി ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!