ആറ്റിങ്ങൽ : ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്കായി ഏഴു കോടി രൂപ അനുവദിച്ച് ഉത്തരവായതായി അഡ്വ: ബി. സത്യൻ എം.എൽ.എ അറിയിച്ചു.
ആറ്റിങ്ങൽ -മണനാക്ക് ദളവാപുരം -റോഡ്: മൂന്നു കോടി 40 ലക്ഷം രൂപ,
ആറ്റിങ്ങൽ – കുന്നവാരം റോഡ് 80 ലക്ഷം രൂപ
ആറ്റിങ്ങൽ – ചിറയിൻകീഴ് റോഡ് 35 ലക്ഷം രൂപ,
കവലയൂർ -കുളമുട്ടം കടവ് റോഡ് – 35 ലക്ഷം രൂപ,
ആലങ്കോട്-മീരാൻ കടവ് റോഡ് 60 ലക്ഷം രൂപ,
വയ്യാറ്റിൻകര – മുതുകുളം -ഇരട്ടക്കുളം റോഡ് 25 ലക്ഷം ,
വട്ടകൈത – കരിം പാലോട് റോഡ് 25 ലക്ഷം രൂപ,
കവലയൂർ – കുരിശടി റോഡ് 25 ലക്ഷം രൂപ,
വിള ഭാഗം -വെണ്ണികോട് റോഡ് 25 ലക്ഷം രൂപ
വെട്ടൂർ- അകത്തുമുറി റോഡ് 25 ലക്ഷം രൂപ ,
ആറാം താനം -കമുകിൻ കുഴി – താളിക്കുഴി റോഡ് 15 ലക്ഷം രൂപ,
ആറ്റിങ്ങൽ- തോട്ടവാരം റോഡ് 5 ലക്ഷം രൂപ
ചെറുന്നിയൂർകടവ് റോഡ് 5 ലക്ഷം രൂപ
എന്നിങ്ങനെയാണ് അറ്റകുറ്റ പണികൾക്കായി തുക അനുവദിച്ചിട്ടുള്ളത് എന്ന് അഡ്വ: ബി സത്യൻ എംഎൽഎ അറിയിച്ചു
നടപടികൾ പൂർത്തീകരിച്ച് ഉടൻ പണി ആരംഭിക്കുവാൻ പൊതുമരാമത്ത് വകുപ്പ് അധികൃതരും എംഎൽഎയും തമ്മിൽ നടത്തിയ യോഗത്തിൽ ധാരണയായതായും, ഉടൻതന്നെ പ്രവർത്തികൾ ആരംഭിക്കുമെന്നും എംഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു