നെടുമങ്ങാട് മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 8.40 കോടി രൂപ അനുവദിച്ചു

eiNJDB77661
നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ തകര്‍ന്നതും അടിയന്തരമായി നവീകരിക്കേണ്ടതുമായ റോഡുകള്‍ക്ക് പൊതുമരാമത്ത് വകുപ്പ് 8.40 കോടി രൂപ അനുവദിച്ചതായി സി ദിവാകരൻ എംഎൽഎ അറിയിച്ചു.
കേശവദാസപുരം -തൈക്കാട് റോഡ് (- 515ലക്ഷം), വട്ടപ്പാറ– നെടുമങ്ങാട് (കഴുനാട് റോഡ്–5 ലക്ഷം, ഓള്‍ഡ് രാജപാത റോഡ് (കല്ലംപാറ– നെട്ട –കുമ്മിപ്പള്ളി -കെല്‍ട്രോണ്‍ ജങ്‌ഷന്‍–-15 ലക്ഷം), ഏണിക്കര–കല്ലയം -കഴുനാട് റോഡ് -(25ലക്ഷം), കരകുളം -കാച്ചാണി റോഡ് -(20ലക്ഷം), കരകുളം -മുല്ലശ്ശേരി വേങ്കോട് റോഡ് (15 ലക്ഷം), കുമ്മിപ്പള്ളി -മുക്കോലയ്ക്കല്‍ റോഡ് -(15 ലക്ഷം), കുമ്മിപ്പള്ളി -കിഴക്കേല – അമ്പലംമുക്ക് റോഡ്- (15 ലക്ഷം), കരിങ്ങല്‍ കോളനി ഡീവിയേഷന്‍ റോഡ് -(25 ലക്ഷം), നെടുമങ്ങാട് -അരുവിക്കര റോഡ് -(15ലക്ഷം), ഏണിക്കര –പഴയാറ്റിന്‍കര –തറട്ട –കാച്ചാണി റോഡ് -(25ലക്ഷം), തേക്കട –പനവൂര്‍ റോഡ് (15ലക്ഷം), പൂലന്തറ –തിട്ടയത്തുകോണം -മദനാട് റോഡ് -(15ലക്ഷം), വെമ്പായം -തലയില്‍ -തേമ്പാംമൂട് റോഡ് (15 ലക്ഷം), വെമ്പായം -തലയില്‍ -തേമ്പാംമൂട് റോഡ് (-20ലക്ഷം), കല്ലയം -ശീമവിള റോഡ് (-15ലക്ഷം), തേക്കട –ശീമവിള റോഡ് (-15ലക്ഷം), വേറ്റിനാട് -വേളാവൂര്‍ റോഡ് (-10ലക്ഷം), ചിറത്തലയ്ക്കല്‍ -മദപുരം റോഡ് (20ലക്ഷം), ഉതിരപ്പെട്ടി -കന്യാകുളങ്ങര റോഡ് (10 ലക്ഷം), ഇരുമ്പ – കാച്ചാണി റോഡ് -(15ലക്ഷം)എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
നടപടി പൂര്‍ത്തീകരിച്ച് നിര്‍മാണപ്രവര്‍ത്തനം ഉടൻ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എംഎൽഎ നിര്‍ദേശം നല്‍കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!