പൂവച്ചൽ :പൂവച്ചൽ ആലമുക്കിൽ കിണറ്റിൽ ചാടിയ ഭാര്യയെ രക്ഷിക്കാനിറങ്ങിയ ഭർത്താവും ഉള്ളിൽ കുടുങ്ങി. കാട്ടാക്കടയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേന രണ്ടുപേരെയും കരക്ക് കയറ്റി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.
അലമുക്ക് വള്ളിപ്പാറ പുത്തൻവീട്ടിൽ ആരതി(19)യാണ് വീട്ടിലെ കിണറ്റിലേക്ക് ചാടിയത്. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്നാണ് കിണറ്റിലേക്ക് ചാടിയത്. തുടർന്ന് ഭർത്താവ് സുനീഷ് കിണറ്റിലിറങ്ങി ബോധമില്ലാതെ കിടന്ന ഭാര്യയെ കരക്ക് കയറ്റാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. വീട്ടുകാരുടെ നിലവിളി കേട്ടു എത്തിയ നാട്ടുകാർ പോലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന കാട്ടാക്കട യൂണിറ്റ് കിണറ്റിലിറങ്ങി വല ഉപയോഗിച്ച് രണ്ടുപേരെയും കരയ്‌ക്കെത്തിച്ചു. ശേഷം അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ആരതിയെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശനമാണ് എന്നാണ് നാട്ടുകാർ പറയുന്നത്. ഇവരുവരുടെയും പ്രേമ വിവാഹം ആയിരുന്നു. പലതവണ യുവതി ആത്‌മഹത്യക്കു ശ്രമിച്ചിരുന്നതായി സമീപവാസികൾ പറയുന്നു.