പനവൂർ: പനവൂർ ഹൈസ്കൂൾ ജംഗ്ഷന് (വാഴോട്) സമീപം കാട്ടുപന്നി റോഡിന് കുറുകെ ചാടി കാറിടിച്ചു. ഇന്ന് രാത്രി 9 മണിയോടെയാണ് പനവൂരിലേക്ക് വന്ന കാറിന് മുന്നിൽ കാട്ടുപന്നി ചാടിയത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകരുകയും, പന്നി ചാകുകയും ചെയ്തു. ഈ ഭാഗങ്ങളിൽ ഇത് ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്. പലപ്പോഴും ഇരുചക്ര വാഹനങ്ങൾക്ക് മുന്നിൽ കാട്ടുപന്നി ചാടുകയും അപകടങ്ങൾ സംഭവിക്കുകയും ചെയ്യാറുണ്ട്. രാത്രികാലങ്ങളിൽ ഇവിടെ അപകടം നിത്യസംഭവം ആണ്. കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ വനംവകുപ്പ് അധികൃതർ ഇടപെട്ട് ഇതിനൊരു പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.