ആറ്റിങ്ങൽ : ആറ്റിങ്ങൽ സ്വദേശിനി സജിത എ. വി നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷനിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ പിഎച്ച്.ഡി നേടി. ആറ്റിങ്ങൽ വട്ടവിളാകത്ത് വീട്ടിൽ സി. അയ്യപ്പൻ പിള്ളയുടെയും ( റിട്ട. കെ എസ് ആർ ടി സി ) ആർ. വസന്തകുമാരിയുടെയും ( റിട്ട. വിദ്യാഭ്യാസ വകുപ്പ് ) മകളും തോട്ടക്കാട് രാജഗിരിയിൽ ഗിരീഷ് വി ആറിന്റെ ( അസി. എക്സി. എഞ്ചിനീയർ, എൽ എസ് ജി ഡി )ഭാര്യയുമാണ്. വിദ്യാർത്ഥികളായ അഭിനവ് ജി എസ്സും അവിനാഷ് ജി എസ്സും (മദർ ഇന്ത്യ പബ്ലിക് സ്കൂൾ ) മക്കളാണ്.