ആര്യനാട്: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യയും കാമുകനും അറസ്റ്റിൽ. പറണ്ടോട് നിരപ്പിൽ വീട്ടിൽ നിസാമിനെയും കൂടെ ഒളിച്ചോടിയ പറണ്ടോട് ഒന്നാംപാലം സ്വദേശി 32 കാരിക്ക് എതിരെയും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ആര്യനാട് പോലീസ് കേസെടുക്കുകയും 14 ദിവസത്തേക്കു കോടതി ഇരുവരെയും റിമാന്റ് ചെയ്യുകയും ചെയ്തു.
പത്തൊൻപതാം വയസ്സിൽ പറണ്ടോട് സ്വദേശിയായ അന്യമതസ്ഥനായ പ്രവാസി യുവാവിനൊപ്പം ഇറങ്ങിപ്പോകുകയും ആ യുവാവിന്റ മതം സ്വീകരിച്ച് പേരും മാറ്റി പതിനൊന്നും പതിമൂന്നും വയസ്സുള്ള രണ്ടു കുട്ടികൾക്കൊപ്പം ജീവിച്ചു വരവേ ആണ് നിസ്സാമുമായി പ്രണയത്തിൽ ആയത്. അടുത്ത മാസം പ്രവാസിയായ ഭർത്താവ് നാട്ടിൽ വരാനിരിക്കെയാണ് കഴിഞ്ഞ ദിവസം യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പോലീസ് അന്വേഷണം തുടങ്ങിയത്. തുടർന്ന് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിസ്സാമിന്റെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷിന്റെ നിർദ്ദേശത്തെ തുടർന്നു ആര്യനാട് സിഐ എൻ. ആർ ജോസ്, എസ്‌ഐ ഡി സജീവ്, എസ്‌ഐ മുരളീധരൻ നായർ, എ. എസ്‌ഐ എസ് ബിജു, എസ്‌സിപിഒ മാരായ സജിത്ത് ബിഎസ് , പ്രമിതാ വി.ജി , സിപിഒ മാരായ വിനു ,അരുൺ ,സജി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്,