വക്കം :വക്കം കായിക്കരകടവിൽ 28.32 കോടി രൂപ ചെലവഴിച്ച് പാലം നിർമ്മിക്കുന്നതിന് വിശദ രൂപരേഖയായതായി മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. ബി. സത്യൻ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കായിക്കര പാലത്തിന് 2017-18 ബജറ്റിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 25കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ടെന്നും, വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി 28.32 പദ്ധതിയുടെ സാമ്പത്തികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് 5.50 കോടി രൂപ അനുവദിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി ടെണ്ടർ ചെയ്യുകയും നടപടികൾ പുരോഗമിച്ച് വരുന്നതായും മന്ത്രി പറഞ്ഞു.