കടയ്ക്കാവൂർ പോക്സോ കേസ് : കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍, യുവതിയുടെ ജാമ്യാപേക്ഷ എതിര്‍ത്ത് സര്‍ക്കാര്‍

eiB6ZTM44210

 

കടയ്ക്കാവൂരില്‍ അമ്മ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ യുവതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍. കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അമ്മയുടെ മൊബൈല്‍ഫോണില്‍ നിന്നും നിര്‍ണായക തെളിവ് ലഭിച്ചു എന്നും അറിയിച്ചു.പരാതി നല്‍കിയ കുട്ടിക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഈ മരുന്നുകള്‍ കണ്ടെത്തിയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇത് കുടുംബ പ്രശ്‌നം മാത്രമല്ലെന്നും അതിനപ്പുറം മാനങ്ങളുള്ള കേസാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേസ് ഡയറി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അറിയിച്ചു. ഇതിനേത്തുടര്‍ന്ന് കേസ് ഡയറി ഇന്നു തന്നെ ഹാജരാക്കണമെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസന്വേഷണം പുരോഗമിക്കുന്നതിനാല്‍ അമ്മയ്ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.മാതൃത്വത്തെ അവഹേളിക്കുന്ന കേസാണിതെന്ന് കുട്ടിയുടെ അമ്മയുടെ അഭിഭാഷന്‍ പറഞ്ഞു. ജീവനാംശം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ കോടതിയില്‍ കുട്ടിയുടെ പിതാവിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ മൂന്നുമക്കളെ പിടിച്ചുകൊണ്ടുപോയതെന്നും യുവതി അറിയിച്ചു.കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭര്‍ത്താവും ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന സ്ത്രീയും താന്‍ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായി യുവതി കോടതിയെ അറിയിച്ചു. ഭര്‍ത്താവിന്റെ ഒപ്പമുള്ള സ്ത്രി ബ്രെയിന്‍വാഷ് ചെയ്താണ് കുട്ടികളെ യുവതിക്കെതിരെ തിരിച്ചതെന്നും യുവതിയുടെ അഭിഭാഷന്‍ ആരോപിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!