Search
Close this search box.

ജില്ലാ കളക്ടർ വർക്കലയിൽ ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി

eiRK5AZ55068

 

വർക്കല: വർക്കലയിൽ ആരംഭിക്കാൻ പോകുന്ന വിവിധ പദ്ധതികളുടെ പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ വിലയിരുത്തി. നാഷണൽ സെന്റർ ഫോർ പെർഫോമിങ് ആർട്സ്, ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള മൽടി സ്പീഷീസ് ഹാച്ച്ചറി & അക്വയറിയം, മുൻസിപ്പൽ ബസ്റ്റാന്റിൽ പ്രവർത്തിച്ചു വരുന്ന അജൈവ മാലിന്യ ശേഖരണ യൂണിറ്റ് എന്നിവയാണ് ജില്ലാ കളക്ടർ സന്ദർശിച്ചത്.

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള മൽടി സ്പീഷീസ് ഹാച്ച്ചറി & അക്വയറിയം വർക്കല ഒടയം തിരുവമ്പാടി ബീച്ചിൽ പ്രവർത്തിച്ചു വരുന്നുണ്ട്. മത്സ്യ വിത്തുൽപാദന യൂണിറ്റ് കൂടാതെ മത്സ്യ കർഷകർക്കുള്ള പരിശീലന യൂണിറ്റ്, കുട്ടികൾക്കുള്ള പാർക്, 3D തീയേറ്റർ, അക്വയറിയം എന്നിവയും നടത്തി വരുന്നുണ്ട്.
ജില്ലയിലെ മുൻസിപ്പാലിറ്റികളിൽ വളരെ വിജയകരമായി പ്രവർത്തിച്ചു വരുന്ന മാലിന്യ സംസ്കരണ പദ്ധതിയാണ് വർക്കല മുൻസിപ്പാലിറ്റിയിലേതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വീടുകൾ തോറുമുള്ള മാലിന്യ ശേഖരണത്തിന് നാളിതു വരെയായി 182 ടൺ അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേന കൈമാറിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!