ആറ്റിങ്ങൽ : സ്ത്രീയെ പീഡിപ്പിച്ച കേസിൽ മുദാക്കൽ സ്വദേശിയായ 60കാരൻ അറസ്റ്റിൽ.ചെമ്പൂര് കുളത്തിങ്കര ക്ഷേത്രത്തിന് സമീപം ബേബി ഭവനിൽ പരമേശ്വരൻപിള്ളയുടെ മകൻ ശ്രീവത്സൻ (60) ആണ് അറസ്റ്റിലായത്.
ജനുവരി 19ന് ഉച്ചക്ക് 2 അര മണിയോടെ ചെമ്പൂര് സ്വദേശിനിയായ മധ്യവയസ്കയെ ബലമായി മറ്റൊരു വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
ആറ്റിങ്ങൽ ഡിവൈഎസ്പി എസ്വൈ സുരേഷിന്റെ നിർദേശപ്രകാരം സിഐ ഷാജിയുടെ നേതൃത്വത്തിൽ എസ്ഐമാരായ സനൂജ്, ജോയി, എ.എസ്ഐമാരായ പ്രദീപ്, സുരേന്ദ്രൻ, താജുദീൻ, സിപിഒമാരായ ബാലു, അജി, ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.