Search
Close this search box.

വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷാ പരിശീലനം നൽകി

eiICRUY73431

 

വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആഭ്യന്തര വകുപ്പിന്റെ കീഴിൽ നിർഭയ പദ്ധതി പ്രകാരം നടപ്പാക്കുന്ന വനിതകൾക്കായുള്ള സ്വയം പ്രതിരോധ പ്രായോഗിക പരിശീലനം നൽകി. സ്ത്രീകൾക്ക് ദൈനം ദിന ജീവിതത്തിൽ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെയും ശല്യപ്പെടുത്തലുകളെയും ചെറുക്കുന്നതിനുള്ള കായികവും മാനസികവും സാമൂഹികവുമായ ലളിതമായ പ്രതിരോധ തന്ത്രങ്ങൾ പരിശീലിപ്പിച്ചു. കേരള പോലീസിലെ വിദഗ്ദ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും നിർഭയ വോളണ്ടിയേഴ്സുമായ മല്ലിക, മിനി, ലാലി, അമൃത, ബിന്ദു എന്നിവർ നേതൃത്വം നൽകി. പരിശീലന പരിപാടി കിളിമാനൂർ സബ് ഇൻസ്പെക്ടർ ബിജുകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എൻ. ഹരികൃഷ്ണൻ, വൈസ് പ്രസിഡന്റ് മാരായ ആർ. അനിൽകുമാർ, പ്രഫ.എം.എം. ഇല്യാസ്, വനിതാ വിഭാഗം കൺവീനർമാരായ രജിത, മഞ്ജു, ചന്ദ്രിക, ജ്യോതിലക്ഷ്മി, ബീനാ ബാബു തുടങ്ങിയവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!