മംഗലപുരത്ത് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയ പ്ലാസ്റ്റിക് മാലിന്യത്തിന് ലഭിച്ച ചെക്ക് ഹരിതകർമസേനയ്ക്ക് കൈമാറി

eiH6JJ627414

 

മംഗലപുരം ഗ്രാമപഞ്ചായത്ത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഹരിതകർമ്മസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറിയ പ്ലാസ്റ്റിക് മാലിന്യത്തിന് ലഭിച്ച ചെക്ക് പ്രസിഡന്റ് സുമ ഇടവിളാകം ഹരിതകർമസേനയ്ക്ക് കൈമാറി. തുടർന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിനുള്ള നടപടി സ്വീകരിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ വനജ കുമാരി, സുനിൽ, കെ.പി ലൈല, പഞ്ചായത്ത് അംഗങ്ങളായ എസ്. കവിത, വി.അജികുമാർ, ബിന്ദു ബാബു, സെക്രട്ടറി ജി.എൻ ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, ആർ.പി അഞ്ചു അനി, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!