Search
Close this search box.

മണമ്പൂർ പുത്തൻകോട് റസിഡന്റ്സ് അസോസിയേഷന്റെ റിപബ്ലിക് ദിനാചരണം വേറിട്ടതായി 

ei1CPWN41293

 

മണമ്പൂർ : മണമ്പൂർ പുത്തൻകോട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ റിപബ്ലിക് ദിനാചരണം നടന്നു. പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ പതാക ഉയർത്തി ആഘോഷം ആരംഭിച്ചു . തുടർന്ന് വാർഡു മെമ്പർ മുഹമ്മദ് റാഷിദിന്റെ നേതൃത്വത്തിൽ ശുചീകരണ യഞ്ജം നടന്നു . വൈകിട്ട് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന യോഗം വാർഡു മെമ്പർ ഉദ്ഘാടനം ചെയ്തു . അസോസിയേഷൻ സെക്രടറി സാംസൺ സ്വാഗതം ആശംസിക്കുകയും തുടർന്ന് വാർഡു മെമ്പറെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു. വിവിധ പരീക്ഷകളിൽ വിജയികളായ പതിനൊന്നു വിദ്യാർത്ഥികളെ മൊമന്റോ നൽകി അഭിനന്ദിച്ചു. വൈസ് പ്രസിഡന്റ് മോഹൻദാസ് , ജോയിന്റ് സെക്രടറി ഭാസ്കരപിള്ള , ഭരണസമിതി അംഗങ്ങളായ ഗിരീഷബാബു , നിസാറുദീൻ , മനോജ് , വിനോദ് എന്നിവർ ആശംസ അർപ്പിച്ച യോഗത്തിൽ ഖജാൻജി അബ്ദുൽ റഷീദ് നന്ദി രേഖപ്പെടുത്തി . പതാക ഇറക്കി ദേശീയ ഗാനം ആലപിച്ചു പായസ വിതരണത്തോടെ പരിപാടികൾ അവസാനിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!