ജോലി വാഗ്ദാനം നൽകി പണം തട്ടിപ്പ്, സ്ത്രീ അറസ്റ്റിൽ

ei30OGP80936

 

മലയിൻകീഴ് : വി.എസ്.എസ്.സിയിൽ പ്യൂൺ ജോലി വാഗ്ദാനം നൽകി എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പാപ്പനംകോട് എസ്.എൻ നഗർ സ്വദേശി ഗീതയെ (56) മലയിൻകീഴ് പൊലീസ് അറസ്റ്റുചെയ്‌തു. 2019ലാണ് കേസിന് ആസ്പദമായ സംഭവം. ജ്യോതിഷാലയത്തിൽ വച്ച് പരിചയപ്പെട്ട പാപ്പനംകോട് നിവാസിയായ വീട്ടമ്മയുമായി ഗീത സൗഹൃദം സ്ഥാപിച്ചു. മകൾക്ക് ജോലിയില്ലെന്ന് പറഞ്ഞപ്പോൾ ജോലി വാഗ്ദാനം ചെയ്‌ത് വീട്ടമ്മയിൽ നിന്നും പല ഘട്ടങ്ങളിലായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് മനസിലാക്കിയ വീട്ടമ്മ നേമം പൊലീസ് സ്റ്റേഷനിലാണ് ആദ്യം പരാതിയുമായി എത്തിയത്. പിന്നീട് കേസ് മലയിൻകീഴ് പൊലീസിന് കൈമാറുകയായിരുന്നു. വിവിധ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകളുണ്ടെന്ന് മലയിൻകീഴ് പൊലീസ് അറിയിച്ചു. സി.ഐ ബി. അനിൽകുമാർ, എസ്.ഐ ആർ. രാജേഷ്, സി.പി.ഒമാരായ ദീപു, ബിന്ദുകല, അഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്‌തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!