സിവിൽ സർവീസിൽ ശില്പയ്ക്ക് 298ആം റാങ്ക് : ഡെപ്യൂട്ടി സ്പീക്കർ വീട്ടിലെത്തി ആദരിച്ചു.

മംഗലപുരം : സിവിൽ സർവീസ് പരീക്ഷയിൽ 298 റാങ്കോടെ ഉന്നത വിജയം നേടിയ ശിൽപയെ ഡെപ്യൂട്ടി സ്പീക്കർ വി ശശി വീട്ടിലെത്തി ആദരിച്ചു. തോന്നയ്ക്കൽ പാറയിൽ ശില്പത്തിൽ അനിൽകുമാർ ബീനാകുമാരി ദമ്പതികളുടെ മകൾ എ ബി -ശിൽപയെ ആണ് വീട്ടിലെത്തി ആദരിച്ചത്. നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന കാലത്ത് ക്യാമ്പസ് സെലക്ഷനിലൂടെ ലഭിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജോലി രാജിവെച്ചാണ് സിവിൽ സർവീസ് പരിശീലനം നടത്തിയിരുന്നത്. ആദ്യത്തെ തവണ പരാജയപ്പെട്ടുവെങ്കിലും രണ്ടാംതവണ 298 റാങ്കിൽ മിന്നും വിജയം കരസ്ഥമാക്കി പ്ലസ് ടു വരെ മുരുക്കുംപുഴ ഇൻഫന്റ് ജീസസ് സ്കൂളിലാണ് പഠിച്ചത്. ഐ എ എസ് കാരി ആകണം എന്നതാണ് ശിൽപയുടെ ആഗ്രഹം സഹോദരൻ ശരത് എ ബി രണ്ടാംവർഷ എംബിബിഎസ് വിദ്യാർത്ഥിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!