പേയാട്ട് നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നും കഞ്ചാവ് പിടികൂടി

eiN1TE216570

 

കാട്ടാക്കട : പേയാട് സിനിമാ തിയേറ്റര്‍ പാര്‍ക്കിങ് ഏര്യയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നും 50-കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. പത്തു ദിവസത്തോളമായി ഇവിടെ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍. 71 സി. 3840-നമ്പര്‍ ഇന്നോവ കാറിലാണ് കഞ്ചാവ് കണ്ടെത്തിയത്. പത്തു പായ്ക്കറ്റിലായി സൂക്ഷിച്ച കഞ്ചാവ് കാറിന്റെ പിന്‍സീറ്റില്‍ അടുക്കിവച്ച നിലിയിലായിരുന്നു. തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ സി.കെ.അനില്‍കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അതെ സമയം തിയേറ്ററുടമയ്ക്കു പരിചയമുള്ള വെള്ളറട സ്വദേശി അനിലാണ് കാർ ഇവിടെ എത്തിച്ചത് എന്നും ഇയാള്‍ക്ക് സിനിമാ വ്യവസായവുമായി ബന്ധമുണ്ടായിരുന്നതായും എക്‌സൈസിന്റെ പ്രാധമീക വിവരം. നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.സി.ഷിബു, പ്രിവന്റീവ് ഓഫീസര്‍മാരായ എ.രാധാകൃഷ്ണന്‍, തോമസ് സേവ്യര്‍, എക്‌സൈസ് ഓഫീസര്‍ സുരേഷ്ബാബു, ഡ്രൈവര്‍ ബിനു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!