തൊളിക്കോട് : തൊളിക്കോട് വില്ലേജ് ഓഫീസ് നാഥനില്ല കളരിയായിരിക്കുന്നു. കരം തീര്‍ക്കാന്‍ അടക്കം വില്ലേജ് ഓഫീസിൽ എത്തുന്നവര്‍ക്ക് അലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ഫാനുകളല്ലാതെ ഒരു ഉദ്ദോഗസ്ഥരയും കാണാനില്ല. ആഫിസില്‍ എത്താതെ ഉദ്യോഗസ്ഥർ കറങ്ങി നടക്കുന്നു. ഇപ്പോൾ ഇലക്ഷൻ വർക്ക് എന്ന പേരാവും ഉദ്യോഗസ്ഥർ പറയുന്നത്. ഉദ്യോഗസ്ഥർ ഇപ്പോൾ വരുമെന്നും കരുതി കാത്തിരുന്ന് മടുത്ത ആളുകൾ തിരിച്ചു പോയി. പൊതുജനത്തിന് സേവനം ചെയ്യാൻ ശമ്പളം വാങ്ങുന്നവർ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. സാധാരണക്കാർക്ക് സര്‍ട്ടിഫിക്കറ്റുകള്‍ യദാസമയം ലഭിക്കാത്തതിനാല്‍ ആനുകുല്യങ്ങള്‍ പലതും നഷ്ടപ്പെടുന്നു. ബന്ധപ്പെട്ട അധികാരികൾ ഇത്തരത്തിൽ തോന്നുന്നപോലെ ജോലി ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.