പട്ടാളക്കാരന്റെ ആത്മഹത്യ: ഭാര്യ സുഹൃത്ത് അറസ്റ്റിൽ

ei35T5C91423
പാങ്ങോട് :പട്ടാളക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യാ സുഹൃത്ത് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഭിനവാണ് അറസ്റ്റിലായത്. റൂറൽ എസ്‌പി ഓഫീസിലെ ക്ലർക്കായ ഇയാൾ വിവാഹ വാഗ്ദാനം നൽകി  വഞ്ചിച്ച യുവതി ആത്മഹത്യ ചെയ്ത കേസിൽ നിലവിൽ സസ്പെൻഷനിലാണ്. കഴിഞ്ഞ മാസം  19 നാണ് ഭരതന്നൂർ തൃക്കോവിൽവട്ടം ഗിരിജാ ഭവനിൽ വിശാഖ് കുമാർ  സ്വന്തം തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സഹോദരൻ അഭിലാഷ് ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു. ഡിജിപി, റൂറൽ എസ്‌പി ബി അശോകിന് കേസ് കൈമാറി. അദ്ദേഹം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഡി അശോകിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസിന് അന്വേഷണ ചുമതല നൽകുകയായിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് കേസിലെ ദുരൂഹതകൾ പുറത്തുവന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:  വിശാഖിന്റെ ഭാര്യയുടെ  ബന്ധം അഭിനവ് വിശാഖിനെ ഫോണിൽ വിളിച്ചുപറയുകയായിരുന്നു. ഇത് ഫോണിൽ റെക്കോഡ് ചെയ്ത വിശാഖ്, നാട്ടിൽ ഭാര്യയെ വിളിച്ച് ഇക്കാര്യം ചോദിക്കുകയും ആവർത്തിച്ചുള്ള ചോദ്യത്തെത്തുടർന്ന് അഭിനവ് പറഞ്ഞ കാര്യം ഇവർ സമ്മതിക്കുകയുമായിരുന്നു. ഇതിൽ മനംനൊന്താണ്  വിശാഖ് സ്വന്തം തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്തത്. പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ അഭിനവിനെ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന്, നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളെ കോടതി റിമാൻഡ‌് ചെയ്തു. വിശാഖിന്റെ ഭാര്യക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!