Search
Close this search box.

ആറ്റിങ്ങൽ നഗരസഭയിലെ വാർഡു സഭകൾ അവസാനിച്ചു

eiX19AO35236

 

ആറ്റിങ്ങൽ: കഴിഞ്ഞ 3 ദിവസങ്ങളിലായി സംഘടിപ്പിച്ച വാർഡ്സഭ യോഗങ്ങളാണ് ഇന്ന് സമാപിച്ചത്. നഗരസഭയിലെ 31 വാർഡുകളിലും 10, 11, 12 തീയതികളിലായി വാർഡ് സഭകൾ നടപ്പിലാക്കി. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവരുടെ നേതൃത്വത്തിൽ സഭകൾ സന്ദർശിച്ച് പദ്ധതി വിശദീകരണം നടത്തി.

2021 – 22 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് വാർഡ്സഭകൾ സംഘടിപ്പിച്ചത്. നിരവധി ആവശ്യങ്ങളും അഭിപ്രായങ്ങളുമാണ് ജനങ്ങൾ ഓരോ വാർഡിലും രേഖപ്പെടുത്തിയത്. ഇതിൽ ജനോപകാര പ്രദമായ ആവശ്യങ്ങൾ പരിഗണിക്കും. കഴിഞ്ഞ കാലങ്ങളിൽ പട്ടണത്തിലെ ഭവന രഹിതർക്ക് സർക്കാർ പദ്ധതി ഇല്ലാതിരുന്നിട്ടും നഗരസഭ തയ്യാറാക്കി പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി 326 ഗുണഭോക്താക്കൾക്ക് വീട് നിർമ്മിച്ച് നൽകിയ ചരിത്രമാണ് ആറ്റിങ്ങലിന് ഉള്ളതെന്നും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!