Search
Close this search box.

ആറ്റിങ്ങൽ നാലുവരിപ്പാത വികസനം, മൂന്നാം ഘട്ട നിർമാണം ആരംഭിച്ചു…

eiJ4OQU89133

 

ആറ്റിങ്ങൽ : ദേശീയ പാത നാലുവരിയാക്കുന്നതിന്റെ മൂന്നാം ഘട്ട നിർമാണം കച്ചേരി ജംഗ്ഷന് സമീപത്ത് നിന്ന് ആരംഭിച്ചു. കച്ചേരി നടവഴി ട്രഷറിക്ക് മുന്നിൽ വരെയാണ് ഇപ്പോൾ നിർമാണം ചെയ്തു വരുന്നത്. ട്രഷറി കഴിഞ്ഞു വരുന്ന ഭാഗം ഏതാനും സ്വകാര്യ വ്യക്തികളുടെ അനുമതിയോടെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. നഗരസഭയുടെ വലിയ പിൻന്തുണയൊടെയാണ് നിർമ്മാണം പുരോഗമിക്കുന്നത്. നിലവിലെ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയും, മുൻ നഗരസഭാ ചെയർമാൻ എം.പ്രദീപ് എന്നിവരുടെ സഹായത്തോടെ റോഡ് വീതി കുട്ടുന്നതിന് വേണ്ടി ഭൂമി വിട്ടു നൽകാൻ വേണ്ട ഇടപെടൽ നടത്തിവരുകയാണ്. തുടർന്ന് കെഎസ്ആർടിസിക്ക് മുന്നിൽ നിന്നും നാലുമുക്ക് വഴി പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ് വരെയെത്തുമ്പോൾ രണ്ട് ഭാഗവും യോജിപ്പിച്ച് നിർമ്മാണം പൂർത്തിയാക്കാനാകും. ഓടയും, ഫുഡ് പാത്തും, ഇതോടൊപ്പം നിർമ്മിച്ച് വരുകയാണ്. അഡ്വ.ബി. സത്യൻ എംഎൽഎ നിർമ്മാണ പുരോഗതി വിലയിരുത്തി. മരാമത്ത് വിഭാഗം എ. ഇ. ഇ ഹരികുമാർ ,സൈറ്റ് ഇൻജിനിയർ വിശ്വൻ, കമ്പനിയുടെ പ്രതിനിധികളും എംഎൽഎയ്ക്കൊപ്പം പങ്കെടുത്തു.

https://attingalvartha.com/2021/02/foot-over-bridges-in-attingal/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!