കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വോട്ട് അഭ്യർത്ഥിച്ചു വേലാംകോണം കോളനിയിൽ എത്തിയപ്പോഴാണ് ഒരു കുടുംബത്തിലെ 2 കുട്ടികൾക്കു ടെലിവിഷൻ ഇല്ലാത്തതിനാൽ ഓൺലൈൻ പഠന ക്ലാസുകൾ മുടക്കമാണെന്നു അറിഞ്ഞത്. അന്ന് ആ കുട്ടികളോട് കോൺഗ്രസ് സ്ഥാനാർഥി ആയ ലാലി ജയകുമാറും കോൺഗ്രസ് വാർഡ് പ്രസിഡന്റായ പ്രിൻസും വാക്ക് കൊടുത്തിരുന്നു വിജയിച്ചു കഴിഞ്ഞാൽ പഠന സൗകര്യത്തിനായി ടെലിവിഷൻ വീട്ടിൽ എത്തിക്കും എന്ന്. ഇലക്ഷന് റിസൾട്ട് വന്നപ്പോൾ ലാലി ജയകുമാർ വിജയിക്കുകയും ചെയ്തു.
തുടർന്ന് ഈ കുട്ടികൾക്ക് കൊടുത്ത വാക്കും പാലിക്കപ്പെട്ടു.
3 ആം വാർഡ് മെമ്പർ ലാലി ജയകുമാർ, വാർഡ് പ്രസിഡന്റ് പ്രിൻസ് പോങ്ങനാട്, ബ്ലോക്ക് മെമ്പർ കുമാരി ശോഭ, മുതിർന്ന കോൺഗ്രസ് നേതാവ് രത്നാകരൻ പിള്ള, ഐഎൻസി മണ്ഡലം പ്രസിഡണ്ട് അഡ്വ വിഷ്ണുരാജ്, ഐ.വൈ.സി ജനറൽ സെക്രട്ടറി റുമൈസ്, ഐ.വൈ.സി യൂണിറ്റ് പ്രസിഡന്റ് സുജിത്,
ബൂത്ത് പ്രസിഡന്റ് ജോൺസൻ,
എന്നിവർ പങ്കെടുത്തു. ‘Ward 3 mathayil’ വാട്സ്ആപ്പ് കൂട്ടായിമയുടെയും കോൺഗ്രസ് പ്രവർത്തകരുടെയും സഹായത്തോടെയാണ് ടീവി വാങ്ങി നൽകിയത്