‘പ്ലാസ്റ്റിക് രഹിത അഞ്ചുതെങ്ങ് ക്ലീൻ’ പദ്ധതി അഞ്ചുതെങ്ങ് പഞ്ചായത്തിലെ പ്ലാസ്റ്റിക് ശേഖരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവ്വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ ലൂവീസ്, പഞ്ചായത്തംഗം സജിസുന്ദർ, ഫ്ലോറൻസ് ജോൺസൻ, സോഫിയ ജ്ഞാനദാസ് ,സുധീപൻ , ബിജ മാനുവെൽ എന്നിവർ നേതൃത്വം നൽകി.