മുദാക്കൽ :വാളക്കാട് ഇന്ത്യാ വൺ എ.ടി.എം പ്രവർത്തനം ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി എ.ടി.എം ഉദ്ഘാടനം ചെയ്തു. വാളക്കാട് മാവേലി സ്റ്റോറിന് സമീപമാണ് എ.ടി.എം പ്രവർത്തിക്കുന്നത്. വാളക്കാട് വികസന സമിതിയും സിപിഐ വാളക്കാട് ബ്രാഞ്ച് കമ്മിറ്റിയും നടത്തിയ ഇടപെടലിലാണ് എ.ടി.എം സ്ഥാപിച്ചത്. ചടങ്ങിൽ സിപിഐ നേതാക്കളായ അഡ്വ അനിൽകുമാർ, എം ഷാജി, റഫീക്ക് കുന്നിൽ, ശരൺ ശശാങ്കൻ, വേണു, ഷാൻവാളക്കാട്, സംസ്കാരയുടെ സെക്രട്ടറി നിഹാസ് വാളക്കാട്, സിപിഐ വാളക്കാട് ബ്രാഞ്ച് അസി.സെക്രട്ടറി ഷിയാസ് പനയറ, ഇന്ത്യാ വൺ ഏറ്റിഎമ്മിന്റെ പ്രതിനിധി ദിലീപ് , അൻഷാദ് ഷൗക്കത്തലി, ഹരിദാസ് വാളക്കാട്, മുരളി തുടങ്ങിയവർ പങ്കെടുത്തു. ചാത്തമ്പാറയിലും ആറ്റിങ്ങലിലും എടിഎം സേവനം ആരംഭിക്കുമെന്ന് പ്രതിനിധികൾ അറിയിച്ചു.