മംഗലപുരം ഗ്രാമപഞ്ചായതിന്റെ 2021-22 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭിച്ചു. ആകെ 104 പദ്ധതികൾ ഉൾപ്പെടെ 7.15 കോടി അടങ്കൽ തുകയുള്ള വാർഷിക പദ്ധതിക്ക് ജില്ലയിലെ ആദ്യ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ തന്നെ അംഗീകാരം നേടിയെടുക്കാൻ ആയതിന്ന് കോഡിനേറ്റർ സെക്രട്ടറി ജി.എൻ. ഹരികുമാർ, അസിസ്റ്റന്റ് പ്ലാൻ കോഡിനേറ്റർ എസ്. ശ്യാം നിർവ്വഹണ ഉദ്യോഗസ്ഥർ, ഭരണസമിതി അംഗങ്ങൾ എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അഭിനന്ദിച്ചു.