ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ തോക്കാട് വാർഡിലെ തോക്കാട് മാടൻ കാവ് റോഡ് സൈഡ് വാൾ കെട്ടി കലിങ്കുകൾ നിർമ്മിച്ച് വെള്ളകെട്ടു ഒഴിവാക്കി കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി.ദിവസേന നൂറു കണക്കിന് ഭക്തർ എത്തുന്ന പ്രശസ്തമായ പ്രലേയഗിരി മാടൻകാവിലേയ്ക്കുള്ള റോഡ് മുഖ്യമന്ത്രീയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപെടുത്തി 35 ലക്ഷം രൂപ ചിലവ് ചെയ്താണ് പണി പൂർത്തികരിച്ചത്.ഇതിലൂടെ ക്ഷേത്ര കമ്മിറ്റിക്കാരുടെയും പ്രദേശവാസിക്കാരുടെയും വർഷങ്ങളായുള്ള പരാതിക്ക് പരിഹാരമായി. അഡ്വ.വി. ജോയി എംഎൽഎ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു.മാടൻ കാവ് ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക അദ്ധ്യക്ഷയായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. എച്ച് സലിം ,അസിസ്റ്റൻറ് എഞ്ചിനിയർ വിനു രാജ്, ഷിജ്, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പുഷ്പാംഗദൻ, ലോഹിതദാസ് എന്നിവർ സംസാരിച്ചു.