പാലോട് സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി.ആരോഗ്യ വകുപ്പ്
മന്ത്രി കെ കെ ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
രോഗി സൗഹൃദമായ ആരോഗ്യ
സംരക്ഷണം സർക്കാർ ആശുപത്രികളിൽ
നടപ്പിലാക്കുന്നതിന് ജില്ലാ, താലൂക്ക്
ആശുപത്രികളിൽ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തി വരുന്നു.ഒപ്പം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി കൊണ്ട് എല്ലാ കുടുംബങ്ങൾക്കും പ്രതിരോധാത്മകവും മെച്ചപ്പെട്ടതും
സുരക്ഷിതത്വ ബോധം നൽകുന്നതുമായ
ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുക വഴി സമൂഹത്തിനാകെ ആരോഗ്യ സംരക്ഷണം
നൽകുക എന്നതാണ് ലക്ഷ്യം.പദ്ധതി പൂർണ്ണ തലത്തിൽ എത്തുമ്പോൾ ഓൺ ലൈൻ അധിഷ്ഠിതമായ രജിസ്ട്രേഷൻ, അപ്പോയിന്റ്മെന്റ്
സംവിധാനം, കാത്തിരിപ്പു മുറികൾ,തുടങ്ങി മെച്ചപ്പെട്ട സൗകര്യങ്ങൾ തുടർന്ന് ലഭ്യമാകും.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സ്ഥിരം
ഒ.പികൾ കൂടാതെ പകരുന്നതും അല്ലാത്തതുമായ രോഗങ്ങൾക്ക് പ്രാഥമിക പ്രതിരോധ നടപടികൾ സ്വീകരിക്കുന്നിലും ശ്രദ്ധ പതിക്കുന്നു. അമ്മമാർക്കും
കുട്ടികൾക്കുമുള്ള ആരോഗ്യ സംരക്ഷണം, സംക്രമിക രോഗങ്ങൾക്ക് എതിരായ പ്രതിരോധ പ്രവർത്തനം, ജീവിതശൈലീ രോഗങ്ങൾക്കുള്ള ശരിയായ നിയന്ത്രണം
ഒക്കെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്നു.കൗമാരകർക്കും,ദമ്പതികൾക്കും,
മുതിർന്നവർക്കും പിന്നെ മയക്കുമരുന്നിനും,
മദ്യത്തിനും അടിമകളായി പോയവർക്കുള്ള
കൗൺസിലിംഗ് സംവിധാനങ്ങളും ഉണ്ടാകും.
വാമനപുരം എംഎൽഎ ഡികെ മുരളി,വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി കോമളം, വൈസ് പ്രസിഡൻ്റ് എസ് എം റാസി, നന്ദിയോട് പഞ്ചായത്ത്
പ്രസിഡൻ്റ് ശൈലജ രാജീവൻ, ആശുപത്രി
അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.